ഇന്ത്യയിൽ പി.എച്ച്.ഡി. ഗവേഷണത്തിന് പ്രവേശനം ലഭിക്കുന്നതിനും കോളേജുകളിൽ അധ്യാപകരായി ജോലിയിൽ പ്രവേശിക്കുന്നതിനും വേണ്ടി ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ വിജയിച്ചിരിക്കേണ്ട ദേശീയ നിലവാരത്തിലുള്ള യോഗ്യതാപരീക്ഷയാണ് നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് എന്ന NET. കമ്പ്യൂട്ടർ സയൻസിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ നിർബന്ധമായും പഠന സമയത്ത് തന്നെ പരിശീലിച്ച് തുടങ്ങേണ്ടത് അത്യാവശ്യമാണ്.
കമ്പ്യൂട്ടർ സയൻസിൽ NET പരീക്ഷയ്ക്ക് തയാറെടുക്കുന്നവർക്കും കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം ചെയ്യുന്നവർക്കും NET പരീക്ഷയുടെ ഘടനയെപ്പറ്റി അറിയാൻ താല്പര്യമുള്ള എല്ലാവർക്കും വേണ്ടിയാണ് ഈ വെബിനാർ സംഘടിപ്പിക്കുന്നത്. പരീക്ഷയയുടെ പൊതുസ്വഭാവം, ജനറൽ പേപ്പർ, മെയിൻ പേപ്പർ എന്നിവ തമ്മിലുള്ള വ്യത്യാസങ്ങൾ എന്നിവ ലളിതമായി വിശദീകരിക്കുന്നതിനൊപ്പം പരീക്ഷയ്ക്ക് തയാറെടുക്കുന്നവർക്കായി പ്രായോഗികമായ ചില നിർദേശങ്ങളും ഞങ്ങൾ പങ്കുവയ്ക്കുന്നതാണ്.
എല്ലാവരെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു. ആദ്യ 100 പേർക്ക് മാത്രം പ്രവേശനം. അതുകൊണ്ട് ഇന്നുതന്നെ രജിസ്റ്റർ ചെയ്ത് നിങ്ങളുടെ പ്രവേശനം ഉറപ്പുവരുത്തുക.