തുടക്കക്കാർക്കായി ഞങ്ങൾ ഒരുക്കുന്ന Tableau ഉപയോഗിച്ചുള്ള ഓൺലൈൻ ഡാറ്റ വിഷ്വലൈസേഷൻ കോഴ്‌സ് ആണിത്. “Data is the new oil!” എന്ന പ്രയോഗം നിങ്ങളും കേട്ടിട്ടുണ്ടാവും. ഇപ്പോൾ […]

തുടക്കക്കാർക്കായി ഞങ്ങൾ ഒരുക്കുന്ന Tableau ഉപയോഗിച്ചുള്ള ഓൺലൈൻ ഡാറ്റ വിഷ്വലൈസേഷൻ കോഴ്‌സ് ആണിത്.
“Data is the new oil!” എന്ന പ്രയോഗം നിങ്ങളും കേട്ടിട്ടുണ്ടാവും. ഇപ്പോൾ ലോകത്തിലെ ഏറ്റവും മൂല്യമുള്ള വസ്തു ‘പെട്രോളിയം’ അല്ല, അത് ‘ഡാറ്റ’യാണെന്നാണ് Economist 2017 ലെ ഒരു റിപ്പോർട്ടിൽ പറഞ്ഞത്. നമ്മുടെ പക്കലുള്ള ഡാറ്റയെ വളരെ സൂക്ഷ്മമായി വിശകലനം ചെയ്ത് തുടക്കാർക്കുപോലും മനസ്സിലാകുന്ന രീതിയിൽ ലളിതമായി വിഷ്വലൈസ് ചെയ്യാൻ സഹായിക്കുന്ന ഒരു ഡാറ്റ വിഷ്വലൈസേഷൻ സോഫ്റ്റ്‌വെയറാണ് Tableau. ഈ കോഴ്സിലൂടെ ഡാറ്റ വിഷ്വലൈസേഷനെപറ്റി കൂടുതൽ അറിയാനും, Tableauവിൻറെ വ്യത്യസ്ത ടൂളുകൾ, അവയുടെ ഉപയോഗം എന്നിവയെപ്പറ്റി മനസ്സിലാക്കാനും സാധിക്കും.
എന്തുകൊണ്ട് Tableau?
- ബിസിനസ്സ് ഇന്റെലിജൻസ് മേഖലയിൽ ഏറ്റവും അധികം ഉപയോഗിക്കുന്ന ഒരു സോഫ്റ്റ്‌വെയർ.
- ഇതുവരെ ടാബ്ളു ഉപയോഗിച്ചിട്ടില്ലാത്ത തുടക്കകാർക്കു പോലും മനസിലാകുന്ന ഘടന.
- ഏറ്റവും ചെറിയ അളവിലുള്ള ഡാറ്റ പോലും വിശദീകരിച്ചു തരാനുള്ള അതിൻറെ കഴിവ്.
- ഡാറ്റ വിഷ്വലൈസേഷനെ പറ്റി ആദ്യമായി അറിയേണ്ടവർക്ക് ആശ്രയിക്കാൻ പറ്റിയ ഏറ്റവും നല്ല സോഫ്റ്റ്‌വെയർ.
എങ്ങനെ ഈ കോഴ്സിൽ പങ്കെടുക്കാം?
ഈ ഓൺലൈൻ കോഴ്സിൽ താല്പര്യമുള്ള ആർക്കും പങ്കെടുക്കാം. അതിന് നിങ്ങൾക്ക് ഡാറ്റ, അനലിറ്റിക്സ്, ഡാറ്റ വിഷ്വലൈസേഷൻ തുടങ്ങിയ മേഖലകളിൽ അറിവോ, മുൻപരിചയമോ ആവശ്യമില്ല. തുടക്കക്കാർക്ക് മാത്രമല്ല, Tableau മുൻപ് ഉപയോഗിച്ചിട്ടുള്ളവർക്ക് ഒരു റിഫ്രഷർ കോഴ്‌സ് എന്ന നിലയിലും ഇതിൽ പങ്കെടുക്കാം.
ഡാറ്റ വിഷ്വലൈസേഷൻറെ പ്രാഥമിക പാഠങ്ങളിൽ തുടങ്ങി അഡ്വാൻസ് തലത്തിലേക്കു പോകുവാൻ നിങ്ങളെ പ്രാപ്തമാക്കുന്ന തരത്തിലാണ് ഈ കോഴ്‌സ് ക്രമീകരിച്ചിരിക്കുന്നത്.
തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട പഠനങ്ങൾ സൂചിപ്പിക്കുന്നത് ഇനി നമുക്ക് മുന്നിലുള്ളത് ഡാറ്റ അധിഷ്ഠിതമായ തൊഴിൽ മേഖലയാണെന്നാണ്. ഓട്ടോമേഷൻ, ഐ.ഓ.റ്റി,മെഷീൻ ഇന്റലിജൻസ് തുടങ്ങിയ ഡാറ്റ അധിഷ്ഠിത സാങ്കേതിക വിദ്യകൾ ഇതിനൊരു ഉദാഹരണമാണ്. വളരെ മത്സരം നിലനിൽക്കുന്ന തൊഴിൽ മേഖലയിൽ നമ്മൾ പുറന്തള്ളപ്പെടാതിരിക്കാൻ തുടർച്ചയായുള്ള പഠനവും, കൃത്യമായ കോഴ്സുകളുടെ തിരഞ്ഞെടുപ്പും വളരെ പ്രാധാന്യമർഹിക്കുന്നു. അത്തരത്തിൽ ഡിസൈൻ ചെയ്യപ്പെട്ട ഈ കോഴ്‌സ് പങ്കെടുക്കുന്നവർക്ക് വളരെ ഉപയോഗപ്രദമാകുമെന്നതിൽ യാതൊരു സംശയവുമില്ല.
- Tableau ഉപയോഗിക്കാൻ പിന്തുടരേണ്ട മൂന്ന് കാര്യങ്ങൾ
- Tableau Exploration
- Activity 2: Import Data into Tableau
- Activity 3: Create Yearly Analysis From Bird Strike Dataset
- എല്ലാ ഡാറ്റകളും ഇനി ചാർട്ട് രൂപത്തിൽ ആക്കിയാലോ?
- Creating Charts in Tableau
- Activity 4: Find Top US Airlines
- Activity 5: Pilot Warning
- Activity 6: Red Zone