• Duration 0 hour
  • Lectures 19
  • Skill level beginner
  • Quizzes 0
  • Pass parcentages 80
  • Certificate Yes
  • User Avatar

    knowhive

  • Category:

    Computer Science

Free
  • 175 enrolled students
  • Malayalam

അമേരിക്കയിലെ MIT Media Labs ലെ Lifelong Kindergarten ഗ്രൂപ്പ് 2003-ൽ പുറത്തിറക്കിയ ഒരു പ്രോഗ്രാമിങ് ലാംഗ്വേജ് ആണ് Scratch. വളരെ രസകരമായ രീതിയിൽ പ്രോഗ്രാമിങ്ങിൻ്റെ ലോകം […]

Introduction to Scratch Programming for Kids

അമേരിക്കയിലെ MIT Media Labs ലെ Lifelong Kindergarten ഗ്രൂപ്പ് 2003-ൽ പുറത്തിറക്കിയ ഒരു പ്രോഗ്രാമിങ് ലാംഗ്വേജ് ആണ് Scratch. വളരെ രസകരമായ രീതിയിൽ പ്രോഗ്രാമിങ്ങിൻ്റെ ലോകം കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് Scratch വികസിപ്പിച്ചെടുത്തത്.

കുട്ടികൾക്കായി വികസിപ്പിച്ചെടുത്ത, വളരെ ലളിതമായ ഒരു പ്രാഗ്രാമിംങ് ലാംഗ്വേജാണ് സ്ക്രാച്ച്. ഇത് ഉപയോഗിച്ച് പ്രൊജെക്ടുകൾ തയാറാക്കുന്ന കുട്ടികൾക്ക് സർഗ്ഗാത്മകമായി ചിന്തിക്കാനും, യുക്തിപരമായി  കൂട്ടായി പ്രവർത്തിക്കാനും പരിശീലനം  ലഭിക്കുന്നു. കൂടാതെ സ്ക്രാച്ചിൻ്റെ ഓൺലൈൻ കമ്മ്യൂണിറ്റിയിലൂടെ ലോകത്തിൻറെ മറ്റു ഭാഗങ്ങളിലുള്ള കുട്ടികളുമായി സംവദിക്കാനും അത് വഴി പുത്തൻ അറിവുകളും ആശയങ്ങളും ആർജ്ജിക്കുവാനും കഴിയുന്നു.

സ്‌കൂൾ ക്ലാസ്സ്‌റൂം സെഷനുകളിലെ മാത്തമാറ്റിക്സ് അൾജിബ്ര പഠനത്തിൽ നിന്നും വളരെ  വ്യസ്ത്യസ്തമായി കുട്ടികൾ തന്നെ സ്ക്രാച്ചിൽ നിർമ്മിക്കുന്ന പ്രൊജെക്ടുകളിലെ കഥകളിലൂടെയും, അനിമേഷൻ, മ്യൂസിക്, ഗെയിമുകളിലൂടെയും മാത്തമാറ്റിക്സ് കോർ കോൺസെപ്റ്റുകൾ വളരെ വേഗത്തിൽ മനസ്സിലാക്കാൻ സ്ക്രാച്ചിലൂടെ സാധിക്കുന്നു.

ടെക്നോളജിയുടെ കാലഘട്ടത്തിൽ അതിൻ്റെ ശരിയായ ഉപയോഗം, പ്രവർത്തനം, പ്രശ്നപരിഹാരശേഷി എന്നിവ വിവിധ പ്രൊജെക്ടുകളിലൂടെ സ്വയം മനസ്സിലാക്കാനും അതുവഴി ഈ രംഗത്തു മുന്നേറാനും കുട്ടികൾക്ക് കഴിയുന്നു.  രസകരവും വൈവിധ്യപൂർണവുമായ ഈ പുതിയ പഠന സമ്പ്രദായം തീർച്ചയായും അവരുടെ ഭാവിയിലേക്ക് ഒരു മുതൽക്കൂട്ടാവുമെന്നതിൽ യാതൊരു സംശയവുമില്ല.

പ്രോഗ്രാമിങ് പഠനത്തോടൊപ്പം കുട്ടികളുടെ പ്രോബ്ലം സോൾവിങ് സ്‌കിൽസ് കൂടി വളർത്തയെടുക്കാൻ Scratch സഹായിക്കുന്നു. അമേരിക്കയിലും ബ്രിട്ടനിലും കോഡ് ക്ലബ്‌സിലൂടെ (Code Clubs) Scratch വളരെയധികം പ്രചാരം നേടിയിട്ടുണ്ട്. ഇന്ത്യയിൽ ചില സ്കൂളുകളിൽ Scratch പഠിപ്പിക്കുന്നുണ്ടെങ്കിലും വേണ്ടത്ര പ്രചാരം ഇനിയും ലഭിച്ചിട്ടില്ല.

കേരളത്തിലെ കുട്ടികൾക്ക് Scratch പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി  Sarath Kallayil തുടങ്ങിയതാണ് ഈ കോഴ്സ് . നിങ്ങളുടെ കുട്ടികൾക്ക് പ്രോഗ്രാമിങ് ലോകത്തേക്കുള്ള ആദ്യ കാൽവയ്പ്പിന് ഇതു സഹായകരമാകട്ടെ.

0 Reviews

Write a Review

Main Content