കമ്പ്യൂട്ടർ സയൻസിൽ National Testing Agency സംഘടിപ്പിക്കുന്ന UGC NET എക്സാം എഴുതുന്ന വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയിരിക്കുന്ന ഒരു ഓൺലൈൻ സ്ട്രാറ്റജിക് കോഴ്സ് ആണിത്. സിലബസ് അടിസ്ഥാനമാക്കി 10 […]

കമ്പ്യൂട്ടർ സയൻസിൽ National Testing Agency സംഘടിപ്പിക്കുന്ന UGC NET എക്സാം എഴുതുന്ന വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയിരിക്കുന്ന ഒരു ഓൺലൈൻ സ്ട്രാറ്റജിക് കോഴ്സ് ആണിത്. സിലബസ് അടിസ്ഥാനമാക്കി 10 യൂണിറ്റുകളെ പ്രത്യേകം കോഴ്‌സുകളാക്കിയാണ് തിരിച്ചിരിക്കുന്നത്. ഈ കോഴ്സ് രണ്ടാമത്തെ യൂണിറ്റ് ആയ Computer System Architecture ആണ് വിശദീകരിക്കുന്നത്.
തടിയൻ ഗൈഡുകൾ ആദ്യാവസാനം വായിച്ച് മുഴുവൻ സിലബസും തീർക്കാൻ ശ്രമിച്ച് പകുതി വഴിയിൽ ശ്രമം ഉപേക്ഷിക്കുന്ന ഒരുപാട് ആളുകളുണ്ട്. സിലബസ് മുഴുവൻ തീർത്താലും എക്‌സാമിന് ദാരുണമായി പരാജയപ്പെടുന്നവരുമുണ്ട്.
സിലബസിലുള്ള കാര്യങ്ങളെല്ലാം അറിഞ്ഞിരിക്കേണ്ടതാണെങ്കിലും എക്സാം പാസ് ആവുകയെന്നതാണ് നമ്മുടെ പ്രാഥമിക ലക്ഷ്യം എന്നതുകൊണ്ട് NET എക്‌സാമിൻ്റെ ഘടനയും ചോദ്യങ്ങൾ കൂടുതലായി വരുന്ന ഭാഗങ്ങളും മുൻ വർഷങ്ങളിലെ ചോദ്യോത്തരങ്ങളുമൊക്കെ മനസിലാക്കി തയാറെടുക്കുകയാണ് കൂടുതൽ സ്മാർട്ട് ആയ പ്ലാൻ. അത്തരത്തിൽ ഒരു സ്മാർട്ട് പഠന പദ്ധതിയാണ് ഈ കോഴ്‌സിലൂടെ ഞങ്ങൾ നിങ്ങൾക്കായി നൽകുന്നത്.
ഈ കോഴ്‌സിൻ്റെ പ്രധാന ആകർഷണങ്ങൾ താഴെ പറയുന്നവയാണ്:
- ഓരോ യൂണിറ്റിലെയും പ്രധാന ടോപ്പിക്കുകളുടെ വീഡിയോകൾ
- പഠിച്ചത് ഉറപ്പിക്കാൻ ഓരോ വീഡിയോയിലും ചോദ്യങ്ങൾ
- ഓരോ യൂണിറ്റിലെയും കഴിഞ്ഞ വർഷങ്ങളിൽ ചോദിച്ച ചോദ്യങ്ങളുടെ ചർച്ച
- പ്രാക്ടീസ് ടെസ്റ്റുകൾ
- വാട്സാപ്പ് വഴി കോഴ്സ് തീരുന്നതുവരെ പേർസണൽ സപ്പോർട്ട്